---
title: "ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലതീഷ് പുതിയടത്ത് തിരഞ്ഞെടുക്കപ്പെട്ടു"
english_title: "Latheesh Puthiyadath of Kadannappally Government Higher Secondary School was selected as the best community police officer in the district."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306257/Latheesh Puthiyadath of Kadannappally Government Higher Secondary School was selected as the best community police officer in the district."
published_at: "2025-08-03T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f505e8b0da_IMG-20250803-WA0095.jpg"
keywords: []
---

# ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലതീഷ് പുതിയടത്ത് തിരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കണ്ണൂർ റൂറൽ ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലതീഷ് പുതിയടത്ത് തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കണ്ണൂർ റൂറൽ ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലതീഷ് പുതിയടത്ത് തിരഞ്ഞെടുക്കപ്പെട്ടു.

> 7 വർഷമായി സ്കൂളിൽ എസ്.പി.സി.യുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി പ്രവർത്തിക്കുന്ന ലതീഷ്, കുട്ടികളെ നന്മയുടെ വഴിയിൽ നടത്തുന്നതിന് മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള "വായന ലഹരി", ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

മികച്ച എസ്.പി.സി. യൂണിറ്റായി കടന്നപ്പള്ളി സ്കൂളിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

കേഡറ്റുകൾക്ക് വഴികാട്ടിയായതിന് പുരസ്ക്കാരം

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്ന വായന ലഹരി, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ, പഞ്ചായത്ത് തല ശുചിത്വ സർവെ, ഗ്രീൻ ഇലക്ഷൻ, പഴയ തുണികൊണ്ട് ഗ്രോബാഗ് നിർമ്മിച്ച് പച്ചക്കറി കൃഷി, സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം, കുടുംബശ്രീകളിൽ ലഹരി വിരുദ്ധ ക്ലാസുകൾ, അംഗനവാടി കുട്ടികൾക്ക് സ്നേഹ സമ്മാനം, വിവിധ ക്യാമ്പുകൾ, ഗ്രീൻ കേഡറ്റ്സ്, കേഡറ്റ് ഡോക്ടർ, റോഡ് സുരക്ഷ, എൻ്റെ മരം എനിക്ക് വേണ്ടി, സ്കൂൾ പച്ചക്കറി തോട്ടം, അവബോധ പ്രതലം, സ്റ്റിക്ക് ഓൺ ലൈഫ്, ഉഴുന്ന് കൃഷി നെല്ല്, ചേന കൃഷി, പ്രകൃതി പഠനയാത്രകൾ, ആയുർവേദവും മാനസികാരോഗ്യവും, ചെണ്ടുമല്ലി കൃഷി, സമൂഹത്തിലെ അധികം അറിയപ്പെടാത്തവരുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തൽ ഇങ്ങനെ വലുതും ചെറുതുമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. സ്കൂളിൽ എസ് പി സി തുടങ്ങിയതു മുതൽ സി പി ഒ ആയി പ്രവർത്തിക്കുന്നു. സംസ്ഥാനതലത്തിൽ എസ് പി സി ക്ക് തയ്യാറാക്കിയ മാന്വൽ അംഗമാണ്. നിലവിൽ ഗണിത ശാസ്ത്രത്തിൻ്റെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും, കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ സ്മൈൽ വിദ്യാഭ്യാസ പദ്ധതിയുടെ റിസോഴ്സ് ഗ്രൂപ്പ് അംഗവുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306257/Latheesh Puthiyadath of Kadannappally Government Higher Secondary School was selected as the best community police officer in the district.)